ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് നടി കത്രീന കൈഫ് വിവാഹിതയായത്. സൈബറിടത്തും മാധ്യമങ്ങളിലും നിറഞ്ഞുനിന്ന കത്രീന കൈഫ്-വിക്കി വിവാഹത്തില്‍ തിളങ്ങിയത് ഇരുവര്‍ക്കുമായി ഒരുക്കിയ കേക്കാണ്. നാലു ലക്ഷം രൂപ ചെലവിട്ട് 48 മണിക്കൂര്‍ കൊണ്ടാണ് താരദമ്പതികള്ക്കായുള്ള കേക്ക് ഒരുക്കിയത്. അഞ്ച് തട്ടുകളാണ് കേക്കിന്.
പ്രശസ്ത പേസ്ട്രി ഷെഫായ മൈറാ ജുന്‍ജുന്‍വാലയാണ് കേക്ക് ഡിസൈന്‍ ചെയ്തത്. വനിലാ ഫ്ളേവറുള്ള കേക്ക് പലവിധം ബെറികളാല്‍ അലങ്കരിച്ചിരുന്നു. പന്ത്രണ്ടു കിലോയോളമാണ് കേക്കിന്റെ ഭാരം. വെറും ബെറികളല്ല കേക്കിലൊരുക്കിയത്, പകരം പ്രത്യേകം പറഞ്ഞ് ഇറക്കുമതി ചെയ്തവയാണ് അവ. ഏകദേശം അറുപത് ബോക്സ് ബെറിയെങ്കിലും കേക്കിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
കത്രീനയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് കേക്ക് തയ്യാറാക്കിയതെന്ന് ഡിസൈനര്‍ പറയുന്നു. വിവാഹത്തിന് ഒരുക്കിയ മെനുവും ഇരുവരും പ്രത്യേകം തെരഞ്ഞെടുത്തതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍-വെസ്റ്റേണ്‍ രുചികളുടെ ഫ്യൂഷനാണ് വിവാഹ വേദിയില്‍ നിറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു ചുവപ്പ് ലെഹംഗയില്‍ സുന്ദരിയായെത്തിയ താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ ഇതിനോടകം സൈബറിടത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Discussion about this post