തന്റെ പിതാവിന്റെ വിയോഗം വേദനയോടെ പങ്കുവെച്ച് യുവനടന്‍ വെങ്കിടേഷ് വിപി. ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ച് സങ്കടം പങ്കുവെച്ചത്. എന്റെ സിനിമ എന്ന സ്വപ്നത്തെ ഏറ്റവു കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത, കൂടെ നിന്ന വ്യക്തികളാണ് എന്റെ അച്ഛനും അമ്മയും. അതുകൊണ്ട് തന്നെ എന്റെ ഉയര്‍ച്ചകള്‍ ജീവനോടെ ഇരിക്കുമ്പോ തന്നെ അവര്‍ കാണണം എന്നായിരുന്നു എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. പക്ഷേ അത് നടന്നില്ല.
എന്നിരുന്നാലും ഇനിയുള്ള എന്റെ എല്ലാ നേട്ടങ്ങളിലും അച്ചന്‍ അഭിമാനിക്കുകയും, ഞങ്ങളുടെ സന്തോഷങ്ങളില്‍ അച്ഛന്‍ സന്തോഷിക്കുകയും, ഞങ്ങളുടെ ഒപ്പം തന്നെ അച്ഛന്‍ ഉണ്ടാവും എന്ന് വിശ്വസിക്കുന്നുവെന്ന് താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എൻ്റെ അച്ഛൻ (വി. പിച്ചുമണി) ഓക്സിജൻ്റെ തകരാറുമൂലം ഈ കഴിഞ്ഞ Dec 2 ആം തീയതി മരണപ്പെട്ടു. നിങ്ങൾ എല്ലാവരും എൻ്റെ അച്ഛൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കണം.
എൻ്റെ സിനിമ എന്ന സ്വപ്നത്തെ ഏറ്റവു കൂടുതൽ സപ്പോർട്ട് ചെയ്ത, കൂടെ നിന്ന വ്യക്തികളാണ് എൻ്റെ അച്ഛനും അമ്മയും. അതുകൊണ്ട് തന്നെ എൻ്റെ ഉയർച്ചകൾ ജീവനോടെ ഇരിക്കുമ്പോ തന്നെ അവർ കാണണം എന്നായിരുന്നു എൻ്റെ ആഗ്രഹവും പ്രാർത്ഥനയും. പക്ഷേ അത് നടന്നില്ല.
എന്നിരുന്നാലും ഇനിയുള്ള എൻ്റെ എല്ലാ നേട്ടങ്ങളിലും അച്ചൻ അഭിമാനിക്കുകയും, ഞങ്ങളുടെ സന്തോഷങ്ങളിൽ അച്ഛൻ സന്തോഷിക്കുകയും, ഞങ്ങളുടെ ഒപ്പം തന്നെ അച്ഛൻ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.
അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു🙏