രണ്ടര വയസില്‍ മഞ്ജുവാര്യരെ കാണാന്‍ വാവിട്ട് കരഞ്ഞ മാസ്റ്റര്‍ തേജസിന് ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. വെള്ളരിക്കാപട്ടണം എന്ന ചിത്രത്തില്‍ ഓഡിഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടതാണ് തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യര്‍ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാന്‍ ഇടയായത്. തനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരയുന്ന തേജസ്സായിരുന്നു വീഡിയോയില്‍.
അന്ന് ഒരുപാട് കരഞ്ഞെങ്കിലും ഇന്ന് ഇഷ്ടതാരത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് തേജസ്. കുരുന്നിന്റെ സ്‌നേഹത്തിനു മുന്നില്‍ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാനും താരം മറന്നില്ല. ഇപ്പോള്‍ ആറുവയസാണ് തേജസിന്. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍. മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.