ബോളിവുഡും കടന്ന് ഇന്ത്യൻ ഭാഷകളിൽ ഒക്കെ ആരാധകരെ സൃഷ്ടിച്ച നടൻ ഇർഫാൻ ഖാന്റെ വിയോഗത്തെ കുറിച്ച് വികാരാധീനനായി നടൻ നസിറുദ്ധീൻ ഷാ. ഏകദേശം രണ്ട് വർഷം മുമ്പ് തന്നെ താൻ മരിക്കാൻ പോകുകയാണെന്ന കാര്യം അറിയാമായിരുന്നുവെന്ന് നസീറുദ്ധീൻ ഷാ പറഞ്ഞു.
”ലണ്ടനിൽ ആശുപത്രിയിലായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അന്ന് പറഞ്ഞത് – ‘മരണം എന്നെ സമീപിക്കുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എത്ര പേർക്ക് ഇത്തരം അവസരം ലഭിക്കുന്നു..’ എന്നായിരുന്നു. “- താരം പറഞ്ഞു.
ഇർഫാൻ ഖാന്‍റെ വിയോഗം വലിയ നഷ്ടമായിരുന്നു. എന്നാൽ, ഒന്നും നമ്മുടെ കൈയ്യിലല്ലല്ലോഎന്നും ഷാ പറഞ്ഞു.
വർഷങ്ങളോളം അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു വിടപറഞ്ഞത്. 53 വയസായിരുന്നു അദ്ദേഹത്തിന്.