മരക്കാർ ഇന്റർനാഷണൽ നിലവാരത്തിൽ; നാൽപത് വർഷത്തെ സിനിമാജീവിതത്തിൽ എന്നെക്കുറിച്ച് തന്നെ എനിക്കുണ്ടായ വിശ്വാസമാണ് ഈ ചിത്രം;പ്രിയദർശന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽമീഡിയ

‘മരക്കാർ’ സിനിമ ദേശീയ അവാർഡ് നേടി പ്രശസ്തമായതിന് ശേഷമാണ് തീയ്യേറ്ററുകളിലെത്തിയത്. സിനിമാപ്രേമികളുടെ തീയ്യേറ്ററിലേക്കുള്ള തള്ളിക്കയറ്റവും പ്രതീക്ഷയും കൊണ്ട് തന്നെ മലയാളത്തിന്റെ ബാഹുബലി എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നതും.

സിനിമയുടെ റിലീസിന് മുമ്പ് സംവിധായകൻ പ്രിയദർശൻ മരക്കാറും ബാഹുബലിയും ഒരുപോലെയാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ റിലീസിന് പിന്നാലെ ഒരുപാട് നെഗറ്റീവ് റിവ്യൂകളും മോശം കമന്റുകളും സോഷ്യൽമീഡിയയിൽ നിറയുകയും ചിത്രത്തിന് നേരെ സംഘടിതമായ ഡീഗ്രേഡിങ് വരെ നടക്കുകയും ചെയ്യുമ്പോൾ ട്രോളന്മാരും ഈ വാക്കുകളെടുത്ത് അമ്മാനമാടുകയാണ്. പ്രിയദർശനെയും ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോനേയും താരതമ്യം ചെയ്‌തൊക്കെയാണ് ട്രോളുകൾ.

വലുപ്പം വച്ചു നോക്കിയാൽ ‘ബാഹുബലി’യുടെയും ‘മരക്കാറി’ന്റെയും കാൻവാസ് ഒന്നുതന്നെയാണെന്നായിരുന്നു പ്രിയദർശൻ റിലീസിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ച് പറഞ്ഞത്.

ബാഹുബലി സിനിമ പൂർണമായും ഫിക്ഷനാണ്. മരക്കാർ കുറിച്ചു കൂടി യാഥാർഥ്യത്തെ ഉൾക്കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാഹുബലിയും മരക്കാറും തമ്മിൽ രണ്ട് പ്രധാനവ്യത്യാസങ്ങളുണ്ട്. ബാഹുബലി പൂർണമായും ഫാന്റസിയാണ്. മരക്കാറിൽ ഒരു ചരിത്രമുണ്ടെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.


‘വലുപ്പം വച്ചു നോക്കിയാൽ ബാഹുബലിയുടെയും മരക്കാറിന്റെയും കാൻവാസ് ഒന്നുതന്നെയാണ്. ആ സിനിമ പൂർണമായും ഫിക്ഷനായും മരക്കാർ കുറിച്ചു കൂടി യാഥാർഥ്യത്തെ ഉൾക്കൊണ്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫാന്റസിയിൽ അതിരുകളില്ല. എന്തുവേണമെങ്കിലും ചെയ്യാം. മരക്കാറിൽ ഒരു ബാലൻസ് നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്.’

Read more- തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചു; ഡോക്ടറെ കോടതി കയറ്റി കോടികളുടെ നഷ്ടപരിഹാരം നേടി യുവതി

നാൽപത് വർഷത്തെ എന്റെ സിനിമാജീവിതത്തിൽ എന്നെക്കുറിച്ച് തന്നെ എനിക്കുണ്ടായ വിശ്വാസത്തിൽ നിന്നാണ് ‘മരക്കാറിന്റെ’ പിറവി. ഇങ്ങനെയുളള സിനിമ എന്നാലാകുമെന്നും അതിനൊരു ഇന്റർനാഷണൽ നിലവാരം കൊണ്ടുവരാൻ പറ്റുമെന്നും സംവിധായകനെന്ന നിലയിൽ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന് ആന്റണിയും ലാലും എന്നെ പിന്തുണച്ചു.’-പ്രിയദർശൻ പറഞ്ഞു.

Exit mobile version