നടനും നിർമാതാവുമായ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിൽ ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്.
മറിയത്തിന്റെ ക്യാരക്ടർ പോസ്റ്ററും ചെമ്പൻ വിനോദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലും മറിയത്തിന്റെ കഥാപാത്രത്തെ കാണിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് മറിയം അവതരിപ്പിക്കുന്ന നഴ്സിനെയും ട്രെയിലറിൽ കാണിക്കുന്നത്.
അഷറഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പൻ വിനോദിന്റേതാണ് ചിത്രത്തിന്റെ കഥ. റിമ കല്ലിങ്കൽ, ആഷിഖ് അബു, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രം ഡിസംബർ ആദ്യവാരം പ്രദർശനത്തിനെത്തും.
Discussion about this post