ചെന്നൈ : തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍(61) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
സംവിധായകന് കെഎസ് രവികുമാറിന്റെ അസിസ്റ്റന്റായി ബാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് മനോഹര്‍ സിനിമാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രവികുമാറിനൈാപ്പം തന്നെ അദ്ദേഹത്തിന്റെ സൂര്യന് ചന്ദ്രന് എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.
Rest in Peace RNR Manohar Sir.
My heartfelt condolences to his friends and family members.
Had the privilege to work with him for his directorial venture “Masilamani” starring Nakul and Sunaina in the lead under Sun Pictures Production. An efficient director and a kind person. pic.twitter.com/Xkkr3UMv0M— D.IMMAN (@immancomposer) November 17, 2021
ഐവി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ദില്‍, വീരം, സലിം, മിരുതന്, കാഞ്ചന 3 തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാനചിത്രം.
2012ല്‍ മനോഹറിന്റെ പത്ത് വയസുകാരന് മകന് സ്കൂളിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പരിശീലകനടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post