ഇന്ത്യന്‍ സിനിമ ഇപ്പോള്‍ ബയോപിക്ക് ചിത്രങ്ങളുടെ പിന്നാലെയാണ്. ബോളിവുഡ് സ്പോര്‍ട്സ് ബയോപിക്കുകള്‍ക്ക് പിന്നാലെ പോയപ്പോള്‍ തെന്നിന്ത്യന്‍ സിനിമ രാഷ്ട്രീയ നേതാക്കളുടെ ബയോപിക്ക് ചിത്രങ്ങളാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷം തെലുങ്കില്‍ റിലീസ് ചെയ്യുന്നത് രണ്ട് പ്രധാന ബയോപിക്ക് ചിത്രങ്ങളാണ്. മമ്മൂട്ടി നായകനാവുന്ന യാത്രയും നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന എന്‍ടിആറും.
രണ്ട് ചിത്രങ്ങളും മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരെക്കുറിച്ചുള്ളവയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ‘യാത്ര’ വൈഎസ് രാജശേഖര റെഡ്ഡിയെക്കുറിച്ചും നന്ദമുരി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രം ‘എന്‍ടിആര്‍’ എന്‍ടി രാമറാവുവിനെക്കുറിച്ചുമാണ്. ഇതില്‍ ആദ്യം തീയ്യേറ്ററിലെത്തുന്നത് എന്‍ടിആര്‍ ആണ്. ജനുവരി 9ന് ചിത്രം തീയ്യേറ്ററുകളിലെത്തും. ‘യാത്ര’ തീയേറ്ററുകളിലെത്തുക ഫെബ്രുവരി എട്ടിനാണ്. യാത്രയുടെ ടീസറിനൊപ്പം എന്‍ടിആറിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
എന്‍ടിആറില്‍, എടിആറിന്റെ മകന് നന്ദമുരി ബാലകൃഷ്ണ തന്നെയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. വിദ്യ ബാലന് ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. എന്‍ടിആറിന്റെ ഭാര്യയുടെ വേഷത്തിലാണ് വിദ്യ ബാലന് ചിത്രത്തിലെത്തുന്നത്.
Discussion about this post