‘ എന്റെ സിനിമാഭ്രാന്ത് കാരണം മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടി; ചികിത്സകൊണ്ട് ഭേദമാകുന്ന സ്റ്റേജൊക്കെ കഴിഞ്ഞെന്ന് ഡോക്ടര്‍ വിധി എഴുതി; തുറന്നു പറച്ചിലുമായി ജോജു ജോര്‍ജ്

ചെറുപ്പം മുതലേ നടനാകണമെന്നായിരുന്നു ആഗ്രഹമെന്നും, അത് കൊണ്ട് തന്നെ പഠനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് ജോജു പറയുന്നത്. എന്നാല്‍ ഒന്നും ആയിത്തീരുന്നില്ല എന്ന അവസ്ഥ വന്നപ്പോല്‍ പള്ളീലച്ചനാകുന്നതിനെ കുറിച്ചു പോലും ചിന്തിച്ചു. ജോജു തുറന്നു പറയുന്നു.

മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ജനമനസ് കീഴടക്കിയ താരമാണ് ജോജു ജോര്‍ജ്. എന്നാല്‍ സിനിമയിലേക്കുള്ള തന്റെ വരവ് അത്ര സുഖകരമല്ലെന്നാണ് ജോജു പറയുന്നത്.

ചെറുപ്പം മുതലേ നടനാകണമെന്നായിരുന്നു ആഗ്രഹമെന്നും, അത് കൊണ്ട് തന്നെ പഠനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് ജോജു പറയുന്നത്. എന്നാല്‍ ഒന്നും ആയിത്തീരുന്നില്ല എന്ന അവസ്ഥ വന്നപ്പോല്‍ പള്ളീലച്ചനാകുന്നതിനെ കുറിച്ചു പോലും ചിന്തിച്ചു. ജോജു തുറന്നു പറയുന്നു.

‘ ചെറുപ്പം മുതല്‍ തന്നെ സിനിമാനടനാകണമെന്ന് ഒരുപാട് ആഗ്രഹിക്കുകയും അതിന്റെ പിന്നാലെ നടക്കുകയും ചെയ്ത ആളാണ് ഞാന്‍. സിനിമാഷൂട്ടിങ്ങ് ഉണ്ടെന്നറിഞ്ഞ് പരീക്ഷ എഴുതാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ പോയ സംഭവമുണ്ട്. പത്തുവര്‍ഷത്തോളം ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. എന്റെ ഈ സിനിമാഭ്രാന്ത് കണ്ടിട്ട് സുഹൃത്ത് മനശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞു ചികിത്സകൊണ്ട് ഭേദമാകുന്ന സ്റ്റേജൊക്കെ കഴിഞ്ഞു. സിനിമയില്‍ ഒന്നും ആകാതിരുന്നപ്പോള്‍ പള്ളിയില്‍ അച്ചനാകുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ആയിരുന്നെങ്കില്‍ അത് കഠിനമായേനേ’ ജോജു പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ രാജാധിരാജയിലെ അയ്യപ്പന്‍ എന്ന വേഷമാണ് ജീവിതം മാറ്റി മറിച്ചതെന്ന് താരം പറയുന്നു. അതിനു ശേഷം പിന്നെ തിരിഞ്ഞ നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ജോജു പറയുന്നത്. ജോജു നായകനായെത്തിയ ജോസഫ് എന്ന ഫിലിം മികച്ച വിജയമാണ് നേടിയത്. ഇതിലെ ജോജുവിന്റെ ജോസഫ് എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. സിനിമയെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്.

Exit mobile version