അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാകുമെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തും എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ‘തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും,” കങ്കണ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കങ്കണക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്. പങ്ക, മണികര്‍ണിക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് താരത്തിന് പുരസ്കാരം നേടി കൊടുത്തത്. ഇത് കങ്കണയുടെ നാലാമത് ദേശീയ പുരസ്കാരമാണ്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസായ പുതിയ ചിത്രം.
Discussion about this post