പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ കുറിപ്പുമായി നടി മേഘ്‌ന രാജ്. തന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടി വേദന പങ്കുവെച്ചത്. ‘മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു’, മേഘ്ന രാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പുനീതിന്റേത് പോലെ അപ്രതീക്ഷിത മരണമായിരുന്നു ചിരഞ്ജീവിയുടേതും. 39-ാം വയസിലാണ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിക്രം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പുനീത് രാജ്കുമാറും ലോകത്തോട് വിടപറഞ്ഞത്.
ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡ താരമായ രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് പുനീത്. 29 ഓളം കന്നഡ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യുവരത്ന എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.