ബെംഗളുരു : കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാര് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെയായിരുന്നു അന്ത്യം. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.
അപ്പു എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന പുനീത് മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പ്രശസ്ത നടന് രാജ്കുമാറിന്റെ മകനാണ്. ഭാര്യ അശിനി രേവന്ത്. മക്കള്‍ : ധൃതി, വന്ദിത
2002ലിറങ്ങിയ അപ്പു എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ സ്ഥാനം ഉറപ്പാക്കിയത്. അഭി, വീര, അന്‍ജാനി പുത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായകനായിരുന്നു. സിനിമ മേഖലയ്ക്കകത്തും പുറത്തുമുള്ള നിരവധി പേര് അദ്ദേഹത്തിന് ആദരാഞ്ചലികള്‍ നേര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സഹോദരനും നടനുമായ
ശിവരാജ് കുമാര്‍,യാഷ് എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നതായാണ് വിവരം.
Discussion about this post