ചെന്നൈ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. താരവിവാഹത്തിന്റെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് സൂചന.
കല്യാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മുഹൂർത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിനിടെ, ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കെ ചിത്രത്തിൽ നിന്നും നയൻസ് പിൻമാറിയെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
ഷാരൂഖിന്റെ മകൻ ആര്യൻഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്റെ സിനിമകളുടെ ഷൂട്ടിങ് ഖാൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇക്കാരണത്താൽ തന്നെ വിവാഹതീയതി അടുത്തതിനാൽ ഷാരൂഖ് ഖാൻ ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറിയെന്നായിരുന്നു റിപ്പോർട്ട്. ഇതിനിടെ, വിഘ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര തന്നെ സൂചന നൽകിയിരുന്നു.
രജനികാന്തിന്റെ അണ്ണാത്തെയാണ് നയൻസിന്റെ ഉടൻ തിയറ്ററുകളിലെത്താൻ പോകുന്ന ചിത്രം. അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ഗോൾഡിലും നയൻതാരയാണ് നായിക.
Discussion about this post