‘അവിടം എന്നെ ഉലച്ചുകളഞ്ഞു’ കാലാപാനി സന്ദര്‍ശിച്ച് നടി കങ്കണ റണാവത്ത്

Kangana Ranaut | Bignewslive

ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം കാലാപാനിയില്‍ എത്തിയത്.

സെല്ലുലാര്‍ ജയിലില്‍ വിഡി സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലിലെത്തിയ കങ്കണ അവിടെനിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശര്‍വേഷ് മെവാന സംവിധാനം ചെയ്യുന്ന തേജസില്‍ ഒരു വ്യോമസേനാ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

കങ്കണയുടെ കുറിപ്പ് ഇങ്ങനെ;

‘കാലാപാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്ലില്‍ ഇന്ന് എത്തി. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ മനുഷ്യത്വം സവര്‍ക്കര്‍ ജിയുടെ രൂപത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി, എല്ലാ ക്രൂരതകളെയും കണ്ണില്‍ നോക്കിത്തന്നെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു…അവര്‍ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും. അതുമാത്രമല്ല അക്കാലത്ത് അവര്‍ അദ്ദേഹത്തെ കാലാപാനിയില്‍ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമാണ്. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലകളാല്‍ ബന്ധിച്ചു, കൂറ്റന്‍ മതിലുകള്‍ ഉള്ള ഒരു ജയില്‍ പണിതു, ഒരു ചെറിയ സെല്ലില്‍ അടച്ചു. അല്ലാത്തപക്ഷം കടലിന് കുറുകെ അദ്ദേഹം പറന്നുപോകും എന്നതുപോലെ. ഭീരുക്കള്‍!

Exit mobile version