നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തീയ്യേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി തീയ്യേറ്റര്‍ ഉടമകള്‍. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. ഇന്ന് നടന്ന സിനിമ തീയ്യേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
അതേസമയം, സാഹചര്യങ്ങളാണ് ഒടിടി തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനകം പൃഥ്വിരാജിന്റെ മൂന്ന് സിനിമകളാണ് ഒടിടിയിലെത്തിയത്. ‘കോള്‍ഡ് കേസ് ആണ് ആദ്യ ചിത്രം. പിന്നീട് കുരുതിയും ഭ്രമവും തീയേറ്റര്‍ കാണാതെ പോയി. മൂന്ന് ചിത്രങ്ങളും ആമസോണ്‍ പ്രൈംമിലൂടെയാണ് എത്തിയത്.
അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. ചിത്രീകരണം പൂര്‍ത്തിയായ ബ്രോ ഡാഡി സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വി തന്നെയാണ്.
Discussion about this post