വഴിയോര കച്ചവടക്കാരനോട് വിലപേശി തെന്നിന്ത്യന്‍ താരറാണി നയന്‍താര. വീഡിയോ ഇപ്പോള്‍ സൈബറിടത്ത് തരംഗം സൃഷ്ടിക്കുകയാണ്. ബാഗിന്റെ വില ചോദിക്കുന്ന ദൃശ്യങ്ങളാണ് ഫാന്‍സ് പേജുകളിലും മറ്റു നിറയുന്നത്. തൂവെള്ള വസ്ത്രത്തില്‍ സിംപിള്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
സെലിബ്രിറ്റിയെയല്ല മറിച്ച് ഒരു സാധാരണ പെണ്‍കുട്ടിയെയാണ് ദ്യശ്യങ്ങളില്‍ കാണാനാകുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. യാതൊരു ആര്‍ഭാടങ്ങളോ ആഭരണങ്ങളോ ഒന്നും താരം അണിഞ്ഞിട്ടില്ല. നറ്റിയില്‍ വലിയ ചുവന്ന പൊട്ടുണ്ട്. പുറകില്‍ പിന്നികെട്ടിയ മുടി. മേക്കപ്പൊന്നുമില്ലാതെയുള്ള സാധാരണ ലുക്കിലാണ് താരം എത്തിയത്.
Women Will Be Always Women 💃🙈 The Way She's Bargaining With The Seller 😍 Ayyoo So Cutiee 💓#LadySuperStar #Nayanthara @NayantharaU pic.twitter.com/4DsQmLQDDB
— NAYANTHARA FC KERALA (@NayantharaFCK) October 18, 2021
ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങും വഴിയുള്ള രംഗങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം. രജനീകാന്ത് നായകമായ അണ്ണാത്തെ ആണ് നയന്‍താരയുടേതായി പുറത്തുവരാനുള്ള ബിഗ് ബജറ്റ് ചിത്രം. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന് ചിത്രത്തിലും നയന്‍താരയാണ് നായിക.
Discussion about this post