കൊച്ചി: ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് പ്രോഗ്രാമിനിടെ നടത്തിയ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി നടി മുക്ത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് വിശദീകരണം. ‘അവള് എന്റേതാണ്. ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ. ഒരുപാടു പേര് നമ്മളെ വിട്ടു പോയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ,’ മുക്ത കുറിച്ചു.
ചാനല്‍ പരിപാടിക്കിടയില്‍ മകളെക്കുറിച്ച് മുക്ത നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലേയ്ക്ക് വഴിവെച്ചത്. ഇതിന് പിന്നാലെയായിരുന്നു മുക്തക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനുമാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
അഡ്വ. ഷഹീന്, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്, എ.കെ. വിനോദ് തുടങ്ങിയവരാണ് പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. സ്ത്രീവിരുദ്ധമായ പരാമര്‍ശമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും, അന്യവീട്ടില്‍ ചെന്ന് കയറേണ്ടതുമല്ലേ എന്നായിരുന്നു നടി മുക്തയുടെ പരാമര്‍ശം. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള് വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്.
കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള് വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു.
Discussion about this post