സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നടി രശ്മിക മന്ദാന. ഫോബ്സ് ഇന്ത്യയുടെ പട്ടികയില്‍ നടി സാമന്ത റൂത് പ്രഭുവിനെയും കന്നഡ താരം യാഷിനെയുമുള്പ്പടെ പിന്തള്ളിയാണ് രശ്മിക ഒന്നാം സ്ഥാനത്തെത്തിയത്.
തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക. ഇന്‍സ്റ്റഗ്രാമില്‍ 22 മില്യണില്‍പരം പേരാണ് രശ്മികയെ ഫോളോ ചെയ്യുന്നത്. നിലവില്‍ ബോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ആവറേജ് ലൈക്, കമന്റുകള്‍, എന്‍ഗേജ്മെന്റ് റേറ്റ്, വീഡിയോ വ്യൂസ്, ആവറേജ് ലൈക്സ്, ഫോളോവേഴ്സ് എന്നിവയെ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നടന് വിജയ് ദേവരക്കൊണ്ടയും മൂന്നാം സ്ഥാനത്ത് യഷുമാണ്. നാലാം സ്ഥാനം സാമന്തയും അഞ്ചാം സ്ഥാനം അല്ലു അര്‍ജുനും നേടി.
Discussion about this post