മകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കുവെച്ച് നടന് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് സന്തോഷം പങ്കിട്ടത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് അച്ഛന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ചടങ്ങില്‍ കാവ്യയും മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. മകള്‍ക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ദിലീപ് കുറിച്ചു.
‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം…’ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.
2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.
Discussion about this post