ഹൈദരാബാദ്: തെലുങ്ക് സിനിമാലോകത്തെ താരസംഘടനയായ മൂവീ ആർട്ടിസ്റ്റ് അസോസിയേഷനിൽ(മാ) നടന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിപിടിയും സംഘർഷവും. ഞായറാഴ്ച വോട്ട് ചെയ്യാനായി വരി നിൽക്കുന്നതിനിടെ നടി ഹേമ, നടൻ ശിവ ബാലാജിയെ കടിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്.
പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങൾ തമ്മിലായിരുന്നു തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. ഹേമ പ്രകാശ് രാജിന്റെ പാനലിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലിൽ നിന്നുമാണ് മത്സരിച്ചത്.
Reyyy 🤣🤣pic.twitter.com/jDzzZ0IjPm
— KB (@kostha_bidda) October 10, 2021
ഇതിനിടെ, വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോൾ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ഇതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടി ഹേമ പ്രതികരണവുമായി രംഗത്തെത്തി.
ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ താൻ ശ്രമിക്കുമ്പോൾ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.