സമൂഹ മാധ്യമങ്ങളില്‍ വൈറലായി നടിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വളക്കാപ്പ് ചിത്രങ്ങള്‍. ഒക്ടോബര്‍ 7ന് ആയിരുന്നു ചടങ്ങുകള്‍. കറുപ്പ് നിറത്തിലുള്ള മനോഹരമായ സാരിയാണ് സൗഭാഗ്യ ധരിച്ചത്. മനോഹരമായി കസ്റ്റമൈസ് ചെയ്ത ബ്ലൗസ് ഇതിനൊപ്പം പെയര്‍ ചെയ്തു. ട്രെഡീഷനല്‍ ആഭരണങ്ങളാണ് ആക്‌സസറൈസ് ചെയ്തത്.
കോംബിനേഷനായി കറുപ്പ് കുര്‍ത്തയും മുണ്ടും ആയിരുന്നു ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിന്റെ വേഷം. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ നിറഞ്ഞു നിന്നു. ‘അതു മനോഹരമായ ഒരു ദിവസമായിരുന്നു’ എന്ന് ചിത്രങ്ങള്‍ പങ്കിട്ട് സൗഭാഗ്യ കുറിച്ചു.
നേരത്തെ, വളക്കാപ്പിനായി മെഹന്ദി അണിയുന്നതിന്റെ വിഡിയോ താരം നേരത്തെ പങ്കുവച്ചിരുന്നു. ടിക്ടോക്, ഡബ്‌സ്മാഷ് വിഡിയോകളിലൂടെയാണ് സൗഭാഗ്യ മലയാളികള്‍ക്ക് പരിചിതമാകുന്നത്. 2020 ഫെബ്രുവരി 20ന് ഗുരുവായൂരില്‍ വച്ചായിരുന്നു സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും വിവാഹിതരായത്.