മലയാള പ്രേക്ഷക പ്രിയങ്കരി നടി മീരാ ജാസ്മിന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് പുതിയ അംഗീകാരം. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും, ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും വിസ സ്വീകരിച്ച് താരം പറഞ്ഞു.
യുണൈറ്റഡ് അറബ് എമറേറ്റ്സ് പ്രസിഡന്റ് എച്ച് എച്ച് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നിവരോടുള്ള പ്രത്യേക നന്ദിയും മീര പ്രകടിപ്പിച്ചു.
കൂടാതെ കൊവിഡ് സമയത്ത് യുഎഇ ഗവണ്‍മെന്റ് കാണിച്ച മികച്ച കരുതലിനും നന്ദി അറിയിച്ച താരം എക്‌സ്‌പോ 2020ന് ആശംസകള്‍ നേരുകയും ചെയ്തു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീര ജാസ്മിന്‍ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നത്.
2001ല്‍ ലോഹിതദാസിന്റെ ‘സൂത്രധാരന്‍’ എന്ന സിനിമയില്‍ നായികയായിയാണ് മീര സിനിമയില്‍ എത്തുന്നത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷാചിത്രങ്ങളിലും താരം തിളങ്ങി നിന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ അവതാരകരായ നൈല ഉഷ, മിഥുന്‍ രമേശ് എന്നീ മലയാള താരങ്ങള്‍ക്കാണ് നേരത്ത ഗോള്‍ഡന്‍ വിസ ലഭിച്ചത്.
Discussion about this post