ദുബായ്: ഏറെ വിവാദവും ചർച്ചയുമായ വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. സിനിമയുടെ നിർമ്മാതാവോ സംവിധായകനോ താനല്ല. മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് ദുബായിൽ നടന്ന ചടങ്ങിനിടെ പറഞ്ഞു.
വാരിയംകുന്നനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിലും വ്യക്തി ജീവിതത്തെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും മറ്റുള്ളവർ എന്ത് പറയുന്നുവെന്നതിലും താൻ ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമയായിരുന്നു വാരിയംകുന്നൻ.
ഛായാഗ്രഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമം സിനിമ യുഎഇയിൽ റിലീസാകുന്നതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ്, മമതാ മോഹൻദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
Discussion about this post