സ്വിംസ്യൂട്ട് ധരിച്ച ചിത്രം പങ്കുവെച്ചതിനു പിന്നാലെ സൈബര്‍ ആക്രമണത്തിന് ഇരയായി നടി വിദ്യുലേഖ. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിദ്യുലേഖ ഫിറ്റ്നസ് വിദഗ്ധന്‍ കൂടിയായ സഞ്ജയിനെ വിവാഹം കഴിച്ചത്. ഹണിമൂണ്‍ യാത്രകളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു വിദ്യുലേഖ പങ്കുവെച്ചത്. അക്കൂട്ടത്തിലാണ് സ്വിംസ്യൂട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തത്. മാലദ്വീപിലെ അവധിക്കാല ചിത്രങ്ങളാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്.
ചിത്രം പങ്കുവച്ചതിനു പിന്നാലെ ക്രൂരമായ വിമര്‍ശനങ്ങളാണ് കമന്റുകളായും സന്ദേശങ്ങളായും തനിക്ക് ലഭിക്കുന്നതെന്ന് വിദ്യുലേഖ പറയുന്നു. എന്നാണ് വിവാഹമോചനം എന്നുവരെ ചോദിച്ചവരും അക്കൂട്ടത്തിലുണ്ടെന്നും വിദ്യുലേഖ കൂട്ടിച്ചേര്‍ത്തു. സ്വിംസ്യൂട്ട് ധരിച്ചു എന്നതുകൊണ്ടു മാത്രം വിവാഹമോചനം എന്നാണെന്ന് ചോദിക്കുന്നു. 1920 അമ്മാവന്മാരും അമ്മായിമാരും പുറത്തുപോകൂ. 2021ലേക്ക് വരൂ. നെഗറ്റീവ് കമന്റുകളല്ല മറിച്ച് ഒരു സമൂഹം എന്ന നിലയ്ക്ക് ചിന്തിക്കുന്ന രീതികളാണ് പ്രശ്നം എന്ന് വിദ്യുലേഖ മറുപടിയായി കുറിച്ചു.
വിദ്യുലേഖയുടെ പ്രതികരണം;
ഒരു സ്ത്രീയുടെ വസ്ത്രമാണ് വിവാഹമോചനത്തിന് കാരണമെങ്കില്‍ ശരിയായ വസ്ത്രം ധരിക്കുന്നു എന്നു പറയപ്പെടുന്നവരെല്ലാം സന്തുഷ്ട വിവാഹജീവിതം നയിക്കേണ്ടേ എന്നും വിദ്യുലേഖ ചോദിക്കുന്നു. സഞ്ജയിനെപ്പോലെ സുരക്ഷിതത്വം നല്‍കുന്നൊരു ഭര്‍ത്താവാണ് തന്റെ ഭാഗ്യം. ഇതിനെ അവഗണിക്കാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ തനിക്കങ്ങനെ തള്ളിക്കളയാനാകുന്നില്ല. ജീവിതത്തോടുള്ള വിഷലിപ്തമായ, ഇടുങ്ങിയ, അങ്ങേയറ്റം പ്രതിലോമകരമായ ചിന്താഗതിയെ മാറ്റാന്‍ എനിക്ക് കഴിയില്ല. പക്ഷേ നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകള്‍ ഇത്തരം സ്ത്രീവിരുദ്ധമായ അടിച്ചമര്‍ത്തപ്പെട്ട അവഗണിക്കപ്പെട്ട രീതികള്‍ക്കെതിരെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post