മുംബൈ: തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ സാമന്ത-നാഗചൈതന്യ വിവാഹമോചനത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബോളിവുഡിലെ ‘വിവാഹമോചന വിദഗ്ധനുമായി’ ചൈതന്യ അടുത്ത ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് വിവാഹമോചനം സംഭവിച്ചതെന്ന് കങ്കണ പറയുന്നു. നേരത്തെ താരങ്ങള്‍ വേര്‍പിരിഞ്ഞുവോ എന്ന ചര്‍ച്ചകള്‍ സജീവമായി നിന്നിരുന്നു. ഈ വേളയില്‍ കഴിഞ്ഞ ദിവസം സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
”ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കിടയിലുള്ള ഈ സൗഹൃദം ഇനിയങ്ങോട്ടും തുടരുമെന്ന് വിശ്വസിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്നേഹിക്കുന്നവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,” എന്നായിരുന്നു സാമന്തയുടെ പ്രതികരണം
കങ്കണയുടെ വാക്കുകള്‍;
‘വിവാഹമോചനം എപ്പോഴൊക്കെ സംഭവിക്കുന്നുവോ അത് പുരുഷന്റെ തെറ്റായിരിക്കും. ഞാന്‍ യാഥാസ്ഥിതികയാണെന്നോ മുന്വിധിയെഴുതുന്നവളാണെന്നോ തോന്നാം, പക്ഷേ ദൈവം പുരുഷനെയും സ്ത്രീയെയും അവരുടെ സ്വഭാവത്തെയും സൃഷ്ടിച്ചത് ഇങ്ങനെയാണ്. വസ്ത്രങ്ങള്‍ പോലെ സ്ത്രീകളെ മാറ്റുകയും പിന്നീട് അവരെ തങ്ങളുടെ ഉറ്റസുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്യുന്ന ഒന്നിനുംകൊള്ളാത്തവരോട് ദയകാണിക്കുന്നത് നിര്‍ത്തണം നൂറില്‍ ഒരു സ്ത്രീക്ക് തെറ്റുപറ്റിയേക്കാം. മാധ്യമങ്ങളും ആരാധകരും പുരുഷന്മാരെ അഭിനന്ദിക്കുകയും സ്ത്രീകള്‍ക്കെതിരെ വിധിയെഴുതുകയും ചെയ്യുകയാണ്. ഇത്തരം ഒന്നിനും കൊള്ളാത്തവന്മാര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും പ്രോത്സാഹനം ലഭിക്കുന്നത് നാണക്കേടായി തോന്നുന്നു. മുമ്പെങ്ങുമില്ലാത്തവിധം വിവാഹ മോചനങ്ങള്‍ വളരുകയാണ്.
Discussion about this post