വന്‍ വിജയം സ്വന്തമാക്കിയ ബോളിവുഡ് ചിത്രമാണ് ക്വീന്‍. നല്ല കഥയ്‌ക്കൊപ്പം കങ്കണ റണാവത്തിന്റെ അഭിനയം കൂടെയായപ്പോള്‍ ചിത്രം ലാഭം കൊയ്തു. ആ വിജയം ആവര്‍ത്തിക്കാന്‍ ക്വീന്‍ നാല് ഭാഷകളില്‍ റിമേക്ക് ചെയ്യുകയാണ്.
മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ തീയിയേറ്ററുകളിലെത്താന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി ചിത്രത്തിന്റെ ടീസറുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
റാണി മെഹ്റ എന്ന പഞ്ചാബി പെണ്‍കുട്ടിയായാണ് ക്വീനില്‍ കങ്കണ റണാവത്ത് എത്തിയത്. പ്രതുശ്രുതവരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ഒറ്റയ്ക്ക് ഹണിമൂണിന് പോകുകയും.തുടര്‍ന്ന് ആ പെണ്‍കുട്ടിക്ക് സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.
മലയാളത്തില്‍ റിമേക്കിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സംസം എന്നാണ്. മഞ്ജിമയും സണ്ണിവെയ്‌നിുമാണ് ചിത്രത്തിന്റെ നായികയും നായകനും. സമ നസ്രീന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജിമ അവതരിപ്പിക്കുന്നത്
‘പാരിസ് പാരിസ്’ എന്നാണ് തമിഴ് റീമേക്കിന്റെ പേര്.കാജള്‍ അഗര്‍വാളാണ് നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കന്നട റിമേക്കിന് ‘ബട്ടര്‍ഫ്‌ളൈ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്ന പേരാണ് തെലുങ്ക് റീമേക്കിന് നല്‍കിയിരിക്കുന്നത് . തമന്ന ഭാട്ടിയ കോന്ദ്രയാണ് നായിക.
Discussion about this post