പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഫസ്റ്റ് ലുക്ക് എത്തി. ഇതിനോടകം വൈറലായ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നുമുള്ളത്. ട്രോളന്മാരും ചിത്രത്തെ വെറുതെ വിട്ടിട്ടില്ല.
കുഞ്ഞാലി മരയ്ക്കാരുടെ വേഷത്തെ ഗബ്ബര്‍സിങ്ങിനോടും ബാഹുബലിയോടുമൊക്കെ താരതമ്യപ്പെടുത്തിയുള്ള ട്രോളുകളാണ് ഏറെയും. പ്രിയദര്‍ശനു നേരേയും വിമര്‍ശനമുണ്ട്. ബാഹുബലി ഷൂട്ടിങ്ങിനു വന്ന കുഞ്ഞാലി മരയ്ക്കാര്‍ സിംഗ് ആണെന്നും പ്രിയദര്‍ശന് അല്പമെങ്കിലും ചരിത്രബോധം വേണമെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.
മലയാളത്തില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണമാണ് സിനിമയ്ക്ക് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
Discussion about this post