ഒരു പതിറ്റാണ്ടിലേറയായി കണ്ട സ്വപ്നത്തിന് പര്യവസാനം കുറിച്ചിരിക്കുകയാണ് നടിയും ഗായികയുമായ മമ്ത മോഹന്‍ദാസ്. പുതുതായി സ്വന്തമാക്കിയ സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കി തന്റെ വാഹന കമ്പം കൂടി തെളിയിച്ചിരിക്കുന്നത്.
ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്പോര്‍ട്സ് കാര്‍ മോഡലായ 911 കരേര എസ് ആണ് മംമ്ത സ്വന്തമാക്കിയത്. കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്.
മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം വാങ്ങിയത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. സ്വപ്നം യാഥാര്‍ഥ്യമായ ദിവസമാണിന്ന്. ഒരു പതിറ്റാണ്ടിലേറയായി ഞാന്‍ കാത്തിരുന്ന ദിവസമാണിതെന്നുമാണ് വാഹനത്തിന്റെ ചിത്രം പങ്കുവെച്ച് മംമ്ത ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ച് കുറിച്ചു.
Discussion about this post