സായ് പല്ലവി തന്റെ സിനിമയിലെ ഓഫര്‍ നിരസിച്ചതിന് നന്ദി പറഞ്ഞ് തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി. നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലാണ് സായിയോട് നന്ദി പറയുന്നതിലുള്ള രസകരമായ കാരണം ചിരഞ്ജീവി വ്യക്തമാക്കിയത്. താരത്തിന്റെ ‘ഭോലാ ശങ്കറി’ലെ സഹോദരിയായി എത്തുന്ന വേഷമാണ് സായി നിരസിച്ചത്.
‘ഭോലാ ശങ്കറില്‍ എന്റെ സഹോദരിയുടെ വേഷം ചെയ്യാനാണ് സായ് പല്ലവിയെ ക്ഷണിച്ചത്. അവര്‍ ആ അവസരം നിഷേധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്, കാരണം അവര്‍ക്കൊപ്പം ഒരു റൊമാന്റിക് ചിത്രം ചെയ്യാനാണ് ഞാന്‍ ആ?ഗ്രഹിക്കുന്നത്. അവരോടൊപ്പം ഡ്യുവറ്റ് ചെയ്യണം. എന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് ആ അവസരം നശിപ്പിച്ചേനെ…’ ചിരഞ്ജീവി ചെറുപുഞ്ചിരിയോടെ പറഞ്ഞു.
തനിക്ക് റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ പേടിയുണ്ടെന്നും അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നും സായി അതേ വേദിയില്‍ മറുപടി നല്‍കി. അതല്ലാതെ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താന്‍ നിഷേധിക്കില്ലെന്നും എവിടെ പോയാലും ചിരഞ്ജീവിയെ കണ്ടുമുട്ടാനാവുമോ എന്നാണ് താന്‍ അന്വേഷിക്കാറുള്ളതെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമാണെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.
Discussion about this post