മത്സരാര്‍ഥികളുെട കവിളില്‍ കടിച്ച് സനേഹം പ്രകടിപ്പിച്ച സംഭവത്തില്‍ വിവാദം കത്തി നില്‍ക്കെ മൗന പ്രതികരണവുമായി നടി ഷംന കാസിം. സ്വന്തം അമ്മയുടെ കവിളില്‍ കടിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ മറുപടി. നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണെന്ന് ചിത്രത്തിന് ഷംന അടിക്കുറിപ്പും നല്‍കി.
തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ വന്‍ വിമര്‍ഷനമാണ് ഉയര്‍ന്നത്. ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോഴായിരുന്നു സംഭവങ്ങള്‍. മത്സരാര്‍ത്ഥികളുടെ കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ താരത്തിനെതിരെ വിവാദം കടുക്കുകയായിരുന്നു.
വിവാദത്തില്‍ തന്റെ കൂട്ടുകാരി കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളിലൂടെ ഷംന പങ്കുവെച്ചിട്ടുണ്ട്. ‘നിന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം നീ യഥാര്‍ഥത്തില്‍ എങ്ങനെയാണെന്ന് അവര്‍ക്ക് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. മറ്റുള്ളവരോട് നിന്റെ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണതെന്ന് അവര്‍ക്ക് അറിയില്ല. നീ ഇങ്ങനെയാണ്, മറ്റുള്ളവര്‍ക്ക് വേണ്ടി അത് മാറ്റേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല.’ഷംനയുടെ സുഹൃത്തായ ടെസി പറഞ്ഞു.