തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മേഘ്‌ന രാജ്. അടുത്തിടെയാണ് താരത്തിന്റെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടപറഞ്ഞത്. താരം 6 മാസം ഗര്‍ഭം ധരിച്ചിരിക്കവെയായിരുന്നു അപ്രതീക്ഷിത വിയോഗം. ഈ ദുരത്തില്‍ നിന്നും കരകയറി വരവെ താരം രണ്ടാമതും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമും തമ്മില്‍ വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുനര്‍വിവാഹവാര്‍ത്തയെ കുറിച്ചുള്ള ഗോസിപ്പുകളും നിറഞ്ഞത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രഥം.
ನಾನ್ ನೋಡಿದ್ರೂ ignore ಮಾಡೋಣ ಅಂತಿದ್ದೆ!!
But just one DAy ಲಿ 2.70 lakh views ಆಗಿದೆ!!
Views ಆಗ್ಲಿ,#ದುಡ್ಡಾಗ್ಲಿ ಅಂತ ಈ ಮಟ್ಟಕ್ಕೆ ಈ youtube channel ಇಳಿದಾಗ ಸ್ವಲ್ಪ ಕಾನೂನಾತ್ಮಕವಗಿ ನೋಡಬೇಕಗುತ್ತದೆ!@meghanasraj ಇಂತಹ ಒಂದುchannel ನ ನೀವು ಕಾನೂನಾತ್ಮಕವಗಿ delete ಮಾಡ್ಸಿದ್ರೆ ಇನ್ನಷ್ಟು ಜನ ಎಚ್ಚೆತ್ತುಕೊಳ್ತರೆ! pic.twitter.com/mJUSH5Nxrb— Olle Hudga Pratham (@OPratham) September 14, 2021
‘ആദ്യമൊക്കെ ഇത് അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോള്‍ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളെ നിയമപരമായി തന്നെ നേരിടാന്‍ പോകുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്’ എന്നാണ് പ്രഥം പറഞ്ഞു.