മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇപ്പോള്‍ തന്റെ കടുത്ത ആരാധകിയായ അമ്മയെ സൂപ്പര്‍ താരം വീഡിയോ കോള്‍ ചെയ്തിരിക്കുകയാണ്.
എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ സംസാരം ആരംഭിച്ചത്. കോവിഡ് കാലത്തെ പരിമിതികള്‍ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരില്‍ കാണാമെന്ന് ഉറപ്പും കൊടുത്തു. ഒപ്പം, രുക്മണിയമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു. അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരില്‍ വരുമ്പോള്‍ എന്തു തരുമെന്നും തമാശ രൂപേണ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണി അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അമ്മയുടെ ആഗ്രഹം നടത്താനായി മുന്നിട്ടിറങ്ങിയത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ്.