വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചയാളോട് രോഷത്തോടെ മറുപടിയുമായി നടി സാമന്ത. കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം താരത്തെ ചൊടിപ്പിക്കുകയായിരുന്നു.
‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്ന് സാമന്ത അയാളോട് ചോദിച്ചു. മാസ്ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സാമന്തയും ഭര്‍ത്താവും നടനുമായ ഗാനചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. അതേസമയം, വാര്‍ത്തകളോട് സാമന്തയും നാഗചൈതന്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post