അവധിക്കാലം ആഘോഷിക്കാനും മറ്റുമായി മഹാരാഷ്ട്രയിലെ അലിബാഗില്‍ 22 കോടിയുടെ ആഡംബരബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. അലിബാഗിലെ മപ്ഗൗന്‍ എന്ന ഗ്രാമപ്രദേശത്താണ് താരജോഡികളുടെ ഉടമസ്ഥതയില്‍ രണ്ടാമത്തെ ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുന്നത്.
ദീപികയ്ക്ക് പങ്കാളിത്തമുള്ള കെ എ എന്റര്‍പ്രൈസസ് എന്ന സ്ഥാപനവും രണ്‍വീര്‍ സിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് വേള്‍ഡ് വൈഡ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്ഥാപനവും ചേര്‍ന്നാണ് ബംഗ്ലാവ് വാങ്ങിയിരിക്കുന്നത്. അഞ്ച് കിടപ്പുമുറികളാണ് ഈ ബംഗ്ലാവിന് ഉള്ളത്.
മുംബൈയിലെ പ്രഭാദേവി ഏരിയയിലുള്ള കെട്ടിടത്തിന്റെ 26 നിലയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് നിലവില്‍ ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. പുതിയ ബംഗ്ലാവ് അവധിക്കാല വസതി എന്ന നിലയില്‍ അറിയപ്പെടുമെന്നാണ് വിവരം. 1.32 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ അടച്ചിരിക്കുന്നത്.
Discussion about this post