തെലുങ്ക് യുവതാരദമ്പതികളായ സമാന്ത പ്രഭുവും നാഗ ചൈതന്യ അക്കിനേനിയും വേർപിരിയുന്നു. തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗൺസിലിങ് ഘട്ടത്തിലാണെന്നും ഒരു തെലുങ്ക് ഓൺലൈൻ സൈറ്റ് റിപ്പോർട്ട് ചെയ്തു.
സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും അക്കിനേനി കുടുംബത്തെയും അസ്വസ്ഥമാക്കുന്നുണ്ടെന്നും ഇതാണ് വേർപിരിയലിന് കാരണമായതെന്നുമാണ് വാർത്ത റിപ്പോർട്ടുകൾ.
2017-ൽ ആയിരുന്നു സമാന്ത-നാഗചൈതന്യ വിവാഹം. അടുത്തിടെ സോഷ്യൽമീഡിയയിൽ സമാന്ത അക്കിനേനി എന്ന പേര് മാറ്റി സമാന്ത പ്രഭു എന്ന പഴയപേര് തന്നെ സമാന്ത സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചു തുടങ്ങിയതോടെ ഗോസിപ്പുകൾക്ക് ആക്കം കൂടിയിരുന്നു.
Discussion about this post