മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ സൈബര്‍ ആക്രമണം. കുടുംബത്തോടൊപ്പം വിനായക ചതുര്‍ത്ഥി ആഘോഷിച്ചതിന്റെ ചിത്രം സെയ്ഫ് അലി ഖാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.
ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ച് കരീന കപൂര്‍ , മകന്‍ തൈമൂര്‍ എന്നിവര്‍ക്കൊപ്പം ഗണേശ വിഗ്രത്തിനു സമീപം പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന ചിത്രമാണ് സെയ്ഫ് അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത് . ചിത്രം പങ്ക് വച്ചതിനു പിന്നാലെ ഗണേശ പൂജ നടത്തിയതിന് സെയ്ഫ് അലി ഖാനെയും , കരീനയേയും അവഹേളിച്ച് ചിലര്‍ രംഗത്തെത്തി.
അവര്‍ മുസ്ലീങ്ങളാണെന്ന പേര് ഇനി പറയാനാകില്ലെന്നും , ആ ‘ സര്‍ട്ടിഫിക്കറ്റ് ‘ റദ്ദാക്കിയെന്നുമാണ് ചിത്രത്തിന് താഴെ വന്ന ചില കമന്റുകള്‍ . സെയ്ഫ് അലി ഖാനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ”കാഫിര്‍” എന്നാണ് പലരും കമന്റുകളില്‍ വിളിക്കുന്നത്. ഗണേശ പൂജ ചെയ്യുന്നതിലൂടെ അവര്‍ ‘അവിശ്വാസികളായി’ മാറിയെന്നും കമന്റുകളില്‍ പറയുന്നു .
സെയ്ഫ് അലി ഖാന്റെ പേര് ”സുരേഷ് കപൂര്‍” എന്ന് മാറ്റാനും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കുകയുള്ളൂ, മറ്റൊരു ദൈവവുമില്ലെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട് . സെയ്ഫ് അലി ഖാന്‍ ഖുര്‍ആനെക്കുറിച്ച് തന്റെ കുടുംബത്തെ പഠിപ്പിച്ചോ, എന്നും ഈദ് ആഘോഷിക്കുന്നുണ്ടോ എന്നും ചിലര്‍ ചോദ്യമുന്നയിക്കുന്നുണ്ട്.
Discussion about this post