പാപ്പരാസികളുടെ ശല്യം കാരണം കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ജാന്‍വി കപൂര്‍. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി. താരപുത്രിയായി രംഗപ്രവേശം ചെയ്ത ജാന്‍വി വളരെ പെട്ടെന്നു തന്നെ സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സ്റ്റാര്‍ വേഴ്സസ് ഫുഡ് എന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ജാന്‍വി താന്‍ നേരിട്ട ശല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.
നടി ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി സിനിമയില്‍ അരങ്ങേറുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ജന്‍ സക്സേന, രൂഹി തുടങ്ങിയവയായിരുന്നു ജാന്‍വിയുടെ മറ്റ് സിനിമകള്‍.
ജാന്‍വിയുടെ വാക്കുകള്‍;
ഒരു തവണ ജിമ്മില്‍ നിന്നും ഇറങ്ങാന്‍ നേരം തന്റെ ഫോട്ടോകള്‍ ആരും എടുക്കാതിരിക്കാന്‍ കാറുമെടുത്ത് പുറത്ത് പോവാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ അതിലുണ്ടെന്നായിരുന്നു എന്നായിരുന്നു പുറത്ത് കാത്തു നിന്ന ഫോട്ടോഗ്രാഫര്‍മാരുടെ ധാരണ, അവര്‍ ആ കാറിന്റെ പുറകെ പോയി. ഞാന്‍ എന്റെ ട്രെയിനറുടെ കാറിലാണ് തിരിച്ചു പോയത്. ഇങ്ങനെ പലപ്പോഴും ഫോട്ടോഗ്രാഫേഴ്സിന്റെ കണ്ണുവെട്ടിച്ചിട്ടുണ്ട്. പലപ്പോഴും തനിക്ക് കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.
Discussion about this post