സോഷ്യല്‍മീഡിയ പല ചിത്രങ്ങളുടെയും വിജയത്തിനു പിന്നില്‍ ശക്തമായ സാന്നിധ്യമാകാറുണ്ടെങ്കിലും സിനിമ കാണുകപോലും ചെയ്യാത്തവരുടെ നെഗറ്റീവ് റിവ്യൂകള്‍ പലപ്പോഴും സിനിമയെ തകര്‍ക്കുകയും ചെയ്യാറുണ്ട്. അതിനുദാഹരണമാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം. റിലീസ് ചെയ്ത ആദ്യദിനം വളരെ മോശം പ്രചാരണങ്ങളാണ് ചിത്രത്തിന് നേര്‍ക്കുണ്ടായത്. ഇതോടെ സോഷ്യല്‍മീഡിയയിലെ അനാവശ്യ ഡീഗ്രേഡിംഗിനെതിരെ സിനിമാപ്രവര്‍ത്തകരും സിനിമാ പ്രേമികളും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ്, ഇത്തരത്തില്‍ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ഇട്ട് ഒരു യുവാവ് പണി വാങ്ങിയിരിക്കുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ റിലീസാകാനിരിക്കുന്ന തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിനെതിരെ മോശം കമന്റുമായി യുവാവ് രംഗത്തെത്തിയത്. പൊട്ട പടം കാശ് പോയെന്നായിരുന്നു യുവാവിന്റെ കമന്റ്. എന്നാല്‍ ചിത്രമാകട്ടെ നാളെയാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന് ഇന്നു തന്നെ മോശം കമന്റുമായി ഇന്നു തന്നെയെത്തിയ വിരുതനെ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് സഹിതം പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഹിഷാം എന്ന യുവാവാണ് ഈ ഡീഗ്രേഡിംഗ് കമന്റ് ഇട്ടത്.
‘അച്യുതന്‍ റിലീസായി എന്നു കരുതി പാവം. ഹിഷാമെ നാളെ പടം കാണണെ…’ എന്നായിരുന്നു ലാല്‍ ജോസിന്റെ മറുപടി.
പോസ്റ്റിന് താഴെ ഇത്തരത്തിലുള്ള ഡീഗ്രേഡിംഗിനെ എതിര്‍ത്ത് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.