പൂര്‍വ്വകാല ചിത്രം പങ്കുവെച്ച് മലയാളി പ്രേക്ഷക പ്രിയങ്കരന്‍ മനോജ് കെ ജയന്‍. ’16 വയതിനിലെ’ എന്ന് ക്യാപ്ഷനോട് കൂടിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. മലയാള സിനിമയിലെ വേഷപ്പകര്‍ച്ചകളാണ് ഈ നടന്റെ കരിയറിലെ പ്രധാന സവിശേഷത തന്നെ.
സിനിമയില്‍ വന്ന ശേഷമുള്ള മനോജ് കെ. ജയന്റെ യൗവ്വനകാലത്തെ ചിത്രമാണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ സുന്ദരനായ താരത്തിന്റെ ചിത്രം സൈബറിടത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുവസുന്ദരന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
നേരത്തെ, ഒട്ടനവധി താരങ്ങള്‍ തന്റെ ചെറുപ്പകാല ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നതും പതിവാണ്. ഇപ്പോള്‍ മനോജ് കെ ജയന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post