ജൂനിയര്‍ സി എന്ന വിളി അവസാനിപ്പിച്ച് മകന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി നടി മേഘ്ന രാജ്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ പേര് പ്രഖ്യാപിക്കും എന്ന് മേഘ്ന ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഒരു വീഡിയോയിലൂടെ ആണ് മകന്റെ പേര് മേഘ്ന വെളിപ്പെടുത്തിയത്. ‘റായന്‍ രാജ് സര്‍ജ്ജ’ എന്നാണ് കുഞ്ഞിന് നല്‍കിയത്.
പിന്നാലെ പേരിന്റെ അര്‍ത്ഥമെന്താണെന്ന ചോദ്യവുമായി ആരാധകരും എത്തി. ലിറ്റില്‍ പ്രിന്‍സ്, യുവരാജ, പറുദീസയുടെ കവാടം, എന്നിങ്ങനെ പോകുന്നു പേരിന്റെ അര്‍ത്ഥം പറഞ്ഞുള്ള കമന്റുകള്‍. എന്താാലും പ്രിയ താര ദമ്പതികളുടെ മകന്റെ പേര് ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം.
മേഘ്ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഭര്‍ത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.
Discussion about this post