വിക്കി കൗശല്‍ എന്ന കോളേജ് കുമാരനെ ഇനി കാണാനാകില്ല. മെലിഞ്ഞ ആ രൂപവും കോലവും ഒക്കെ മാറി ആള് സ്മാര്‍ട്ടായി. ഇന്ന് ബോളിവുഡ് സിനിമയിലെ മിന്നും താരമാണ് വിക്കി. ബോംബെ വെല്‍വറ്റ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിക്കി മാസാന്‍ എന്ന ചിത്രത്തിലൂടെ ഹിറ്റായി വീട്ടിലൊരു അംഗമാണ് ആരാധകര്‍ക്ക് താരം. എന്നാല്‍ വിക്കിയുടെ പുതിയ മേക്കോവറില്‍ യുവാക്കള്‍ കണ്ണുത്തള്ളി ഇരിക്കുകയാണ്.
പുതിയ ചിത്രമായ ‘ഉറി’യ്ക്കു വേണ്ടിയാണ് താരം ശരീരഭാരം കൂട്ടി മേക്കോവര്‍ നടത്തിയിരിക്കുന്നത്. ഇതില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിക്കി എത്തുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി താരം കൂട്ടിയത് 15 കിലോയാണ്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കം ചിത്രീകരിക്കുന്ന സിനിമയാണ് ഉറി.
തന്റെ കഠിനാധ്വാനം എത്രയെന്ന് മനസിലാകും വിക്കിയുടെ ഇന്‍സ്റ്റാഗ്രാമിലെ വീഡിയോകള്‍ കണ്ടാല്‍. ഇത്രയും മെലിഞ്ഞ തനിക്ക് ഇത്രയും മാറ്റങ്ങള്‍ വരുത്തേണ്ടി വരിക എന്നത് തന്നെയൊരു വെല്ലുവിളിയായിരുന്നെന്നു വിക്കി പറയുന്നു. അത്രയധികം കാലറിയാണ് ശരീരത്തിലേക്ക് എത്തിക്കേണ്ടത്. കാലറി ധാരാളമടങ്ങിയ ഡയറ്റ് കഴിക്കുന്നതിനൊപ്പം തന്നെ കഠിനവ്യായാമവും നല്ലയുറക്കവും ശീലമാക്കിയിരുന്നുവെന്നും വിക്കി പറയുന്നു.