ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇനി കൂഗിള്‍ കുട്ടപ്പ; തമിഴ് ടീസര്‍ പുറത്ത്

Tamil Remake | Bignewslive

സുരാജ് വെഞ്ഞാറമൂട് ഭാസ്‌കരപൊതുവാളായി അമ്പരപ്പിച്ച ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴിലേയ്ക്ക്. കെ.എസ് രവികുമാര്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രമായി എത്തുമ്പോള്‍ യോഗി ബാബു, തര്‍ശന്‍, ലോസ്ലിയ എന്നിവരാണ് മറ്റ് റോളുകളില്‍ എത്തുന്നത്. തമിഴ് സിനിമയുടെ ടീസറില്‍, കൂഗിള്‍ കുട്ടപ്പയെന്നാണ് റോബോട്ടിന് പേര്.

നവാഗതനായ രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേര്‍ന്നാണ്. ജിബ്രാനാണ് സംഗീത സംവിധായകന്‍.

എഴുപതുകാരനായ നാട്ടിന്‍പുറത്തുകാരന്‍ ഭാസ്‌കരന്‍ പൊതുവാളിന് വിദേശത്തുള്ള മകന്‍ സഹായത്തിന് റോബോട്ടിനെ അയക്കുന്നതാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ പ്രമേയം. പിന്നീട് ഇരുവരുമുള്ള ആത്മബന്ധമെന്നാണ് സിനിമ പറയുന്നത്.

YouTube video player

തമിഴിലെത്തുമ്പോള്‍ തിരക്കഥയില്‍ മാറ്റങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെ.എസ് രവികുമാറാണ് തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. കെ.എസ് രവികുമാറിനൊപ്പം സഹസംവിധായകരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് ശബരിയും ശരവണനും.

Exit mobile version