വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന മലയാള ചിത്രം ‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ ചോർന്നു. നവാഗതനായ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനിരിക്കുന്നതിനിടെയാണ് ടെലഗ്രാമിൽ ചോർന്നത്.
”
ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുൻപേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തിൽ പരാതി നൽകുമെന്ന് സംവിധായകൻ ജിഷ്ണു അറിയിച്ചു.
സണ്ണി വെയ്ൻ, അഹാന കൃഷ്ണ, മെറീന മെക്കിൾ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജർ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും അണിചേരുന്നു.
Discussion about this post