മലയാള സിനിമാലോകത്തിന്റെ പ്രിയപ്പെട്ട നസ്രിയ നസീം-ഫഹദ് ഫാസിൽ താര ദമ്പതികളുടെ ഏഴാം വിവാഹ വാർഷികമാണിന്ന്. ഫഹദിന് ആനിവേഴ്‌സറി ആശംസകളോടൊപ്പം രസകരമായ കുറിപ്പും വീഡിയോയും പങ്കുവെച്ചാണ് നസ്രിയ സർപ്രൈസ് നൽകിയിരിക്കുന്നത്.
തന്നെയും ചുമലിലേറ്റി നടക്കുന്ന ഫഹദിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം സുന്ദരമായ വാക്കുകളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.
‘ഹാപ്പി ആനിവേഴ്‌സിറി ഷാനു. എന്തൊരു ഭാഗ്യവനാണ് താങ്കളെന്നല്ലാതെ ഞാനെന്ത് പറയാൻ, ലക്കി ബോയ്… നമ്മുടെ യാത്രകളിൽ ഞാൻ നടക്കാൻ മടി പിടിച്ചിരുന്നപ്പോഴെല്ലാം നീയെന്നെ തോളിലേറ്റി കൊണ്ടുപോയി. ഇനിയും ഒരുപാട് സാഹസികതകൾ നമ്മളെ കാത്തിരിപ്പുണ്ട്. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ, അതിൽ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്. ഞങ്ങൾക്ക് സന്തോഷം നിറഞ്ഞ ഏഴാം വർഷം ആശംസിക്കുകയാണ്. ഒപ്പം നിങ്ങൾക്കെല്ലാവർക്കും ഓണാശംസകൾ,’-നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചു.