നടന്‍ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ശ്രീശാന്ത്. വീഡിയോയിലൂടെയാണ് ബാലയുടെ വധുവിനെ ശ്രീശാന്ത് പരിചയപ്പെടുത്തുന്നത്.
‘ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം’, എന്നാണ് വീഡിയോയില്‍ ശ്രീശാന്ത് പറയുന്നത്. തൊട്ടടുത്തായി ശ്രീശാന്തിന്റെ ഭാര്യയേയും ബാലയേയും അദ്ദേഹത്തിന്റെ വധുവിനേയും കാണാം. അതിന് ശേഷം ഇരുവരും ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാല തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.
ബാല വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് വിവാഹ റിസപ്ഷന്‍ നടക്കുമെന്നും ബാല തന്നെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ ബാലയുടെ വിവാഹം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറായ എലിസബത്ത് ഉദയന്‍ ആണ് വധു എന്നാണ് സോഷ്യല്‍ ലോകത്തിന്റെ കണ്ടെത്തല്‍.
ബാലയുടെ ഫാമിലി ഫ്രണ്ടും അത് പോലെ തന്നെ ഏറെ നാള്‍ ആയി അറിയുന്ന കൂട്ടുകാരി കൂടിയാണ് എലിസബത്ത് ഉദയന്‍.
കഴിഞ്ഞ ദിവസം വധുവിന്റെ പേര് ചായം കൊണ്ട് എഴുതി ബാല കാണിച്ചത് ബാല വി എലു ട്രൂ ലവ് എന്നായിരുന്നു. ബാല വധുവും ചേര്‍ന്ന് ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോ പങ്ക് വെച്ചിരുന്നു, അവിടെനിന്നുള്ള ചിത്രങ്ങള്‍ ആണ് ശ്രീശാന്തിനോടൊപ്പം ഉള്ള വീഡിയോയില്‍ ഉള്ളത്. നടന്‍ കുഞ്ചാക്കോ ബോബനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രം പങ്ക് വെച്ചിരിക്കുന്നത്.
ശ്രീശാന്ത് തിരിച്ച് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ബാലയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയുടെ അവസാനം ഇരുവരും സൈക്കിളും പിടിച്ച് നില്‍ക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്, കൂടാതെ നടന്‍ കുഞ്ചാക്കോ ബോബനൊപ്പമുള്ള ഇരുവരുടെയും ചിത്രവും പങ്ക് വെച്ചിട്ടുണ്ട്, നേരത്തെ ഫഹദ് ഫാസിലിനോടൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രവും ബാല പങ്ക് വെച്ചിരുന്നു.
ഇപ്പോള്‍ ശ്രീശാന്ത് വ്യക്തമാക്കിയ സ്ഥിതിക്ക് വിവാഹം കഴിഞ്ഞു എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്. സെപ്റ്റംബര്‍ അഞ്ചിന് ചടങ്ങുകളും റിസെപ്ഷനും നടത്തുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
2010ലാണ് ബാലയുടെ ആദ്യ വിവാഹം. ഏഷ്യാനെറ്റിന്റെ മ്യൂസിക് റിയാലിറ്റി ഷോയില്‍ വെച്ചാണ് ബാലയും ഗായിക അമൃതയും കണ്ടുമുട്ടി, പ്രണയിച്ച് വിവാഹിതരാവുന്നത്. 2012ല്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചു. അവന്തിക എന്നാണ് കുട്ടിയുടെ പേര്. എന്നാല്‍ 2016 മുതല്‍ ഇരുവരും പിരിഞ്ഞ് ജീവിക്കുകയായിരുന്നു. പിന്നീട് 2019ലാണ് നിയമപരമായി ബന്ധം വേര്‍പിരിഞ്ഞിരുന്നു.
Discussion about this post