ആദ്യമായി ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്. നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഭാമ. നിലവില്‍ അഭിനയത്തില്‍ നിന്നും പിന്മാറി നില്‍ക്കുകയാണ് താരം.
കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഭര്‍ത്താവ് അരുണിനെയും ചിത്രങ്ങളില്‍ കാണാം.’കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍. അന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നു’, ഭാമ ചിത്രം പങ്കിട്ട് കുറിച്ചു.
2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായിയില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ താമസം ആക്കുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് ഇരുവരുടെയും വിവാഹത്തില്‍ എത്തിച്ചത്.
Discussion about this post