ദേശീയ ഗാനത്തിന് ഗിറ്റാര്‍ കവര്‍ വേര്‍ഷനൊരുക്കി നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ
ഷമ്മി തിലകന്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഗിറ്റാര്‍ കവര്‍ പങ്കുവെച്ചത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയഗാനം ഗിറ്റാറില്‍ വായിച്ച് കൈയ്യടി നേടുകയാണ് താരം. ഷമ്മി തിലകന്റെ ഗിറ്റാര്‍ വായനയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ‘ഗിറ്റാര്‍ വായിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്.. ബട്ട് ഐ ക്യാന്‍’ എന്ന ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
കെജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ എന്ന സിനിമയിലൂടെയാണ് ഷമ്മി തിലകന് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജിയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് പുറമെ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയ മികച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടെയാണ് ഷമ്മി തിലകന്.
കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തിനായാണ് അദ്ദേഹം ആദ്യമായി ശബ്ദം നല്‍കിയത്. ചിത്രത്തില്‍ പ്രേം നസീറിനുള്പ്പടെ 20ഓളം കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ഡബ് ചെയ്തത്. 1993ല്‍ ഗസല്‍ എന്ന സിനിമയുടെയും 2018ല്‍ ഒടിയനിലൂടെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
Discussion about this post