സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം. ട്വിറ്ററിലൂടെ താരം തന്നെയാണ് വാര്‍ത്ത പങ്കുവെച്ചത്. ‘ഡെവിള്‍ ഈസ് ബാക്ക്, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി, ഉടനെ തന്നെ തിരിച്ചെത്തും’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു
കഴിഞ്ഞ ദിവസമാണ് ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെ വീണ് താരത്തിന് പരിക്കേറ്റത്. വീഴ്ചയില്‍ കൈയ്ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയായിരുന്നു. അപകടം സംഭവിച്ചതും ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നുമുള്ള വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
The 👿 devil is back… successful surgery.. thank you dear friend Dr #guruvareddy and 🤗🤗🤗 thank you all for your love n prayers.. back in action soon 💪😊 pic.twitter.com/j2eBfemQPn
— Prakash Raj (@prakashraaj) August 11, 2021
ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേയ്ക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയുള്ള പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിന്റെ ചികിത്സക്ക് നേതൃത്വം കൊടുത്തത്.
പരിക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ‘ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക’. പ്രകാശ് രാജ് കുറിച്ചു.
Discussion about this post