മുതിര്‍ന്ന ബോളിവുഡ് നടന് ദിലീപ് കുമാറിന്റെ ബംഗ്ലാവ് കൈക്കലാക്കാനായി ബില്‍ഡര്‍ ശ്രമിക്കുന്നെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട്, നടന്റെ ഭാര്യയും നടിയുമായ സൈറ ബാനു രംഗത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെ പലരോടും സഹായം ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പ്രധാനമന്ത്രിയെ കാണാന്‍ അവസരം നല്‍കണമെന്നുമാണ് സൈറ ബാനു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച നരേന്ദ്ര മോഡി മുംബൈയിലെത്തിയപ്പോള്‍ കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചായിരുന്നു ട്വീറ്റെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു നടന്റെ ഔദ്യോഗിക ടിറ്ററിലൂടെ അവര്‍ വീണ്ടും സഹായം അഭ്യര്‍ത്ഥിച്ചത്. അതിനിടെ, പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഫഡ്നാവിസ് അറിയിച്ചു.
അതിസമ്പന്നരുടെ മേഖലയായ ബാന്ദ്ര പാലി ഹില്ലില്‍ ദിലീപ് കുമാറിന്റെ ബംഗ്ലാവ് ഉള്ള 2 സ്ഥലങ്ങളുടെ ഉടമ താനാണെന്ന് അവകാശപ്പെട്ടു ബില്‍ഡര്‍ സമീര്‍ ഭോജ്വാനി രംഗത്തെത്തുകയായിരുന്നു.
Discussion about this post