തൃശ്ശൂര്‍: യൂട്യൂബ് വ്‌ലോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. വ്‌ലോഗര്‍മാരുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അടങ്ങുന്നില്ല. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥി എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിക്കുന്ന ഒരു ഓഡിയോ പ്രചരിച്ചിരുന്നു.
‘എന്താണ് ഇ-ബജറ്റോ? എന്താ സംഭവം..’ എന്നായിരുന്നു മുകേഷിന്റെ മറുപടി. ഇതോടെ ട്രോളും പുറത്തിറങ്ങി. എന്നാല്‍ ഈ ട്രോളിനെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് മുകേഷ് തിരിച്ചും ട്രോളി. ഓരോരോ മാരണങ്ങളെ…നല്ല ട്രോള്‍ എന്നൊരു കമന്റും കൂടെ ഇട്ടു. എന്തായാലും പോസ്റ്റിനു താഴെ നൂറു കണക്കിനു കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഇബുള്‍ ജെറ്റ് യുട്യൂബ് ചാനലിലൂടെ ആരാധകരെ വാരിക്കൂട്ടിയ കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി തങ്ങളുടെ വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.
ആസൂത്രിതമായി തങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് പൊലീസ് സ്റ്റേഷനില്‍ ലൈവ് വീഡിയോ ചിത്രീകരിച്ചത് പ്രശ്നം വലിയ വിവാദമാക്കി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.